കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടിയൊഴുകിയെത്തിയ സ്ഥലം
ഇടുക്കി: കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്.
ഇന്നലെ പെയ്ത മഴയിൽ തൂക്കുപാലം മുണ്ടിയെരുമ കൂട്ടാർ ബാലഗ്രാം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് അതിശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12 മണി മുതല്‍ അതിശക്തമായ മഴയാണ് മേഖലയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. ഇടുക്കിയിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ നെടുങ്കണ്ടം കൂട്ടാറിൽ നിർത്തിയിട്ട ട്രാവലർ ഒഴുകിപ്പോയി; വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല .
ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നുണ്ട്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍,തേര്‍ഡ്ക്യാമ്പ്, സന്യാസിയോട്, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറി റോഡുകളും കടകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവന്‍ ഉയര്‍ത്തി. നാല് ഷട്ടറുകളാണ് പൂര്‍ണമായും ഉയര്‍ത്തിയത്. 2018-ലെ പ്രളയകാലത്താണ് മുമ്പ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായും ഉയര്‍ത്തിയത്.
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നും അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിൻ്റെ 13 ഷട്ടറുകളും ഇന്ന് (18) രാവിലെ 8 മണി മുതൽ ഉയർത്തി 5000 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും. റൂൾ കർവ് അനുസരിച്ച് പിന്നീട് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് ഉയർത്താൻ സാധ്യതയുണ്ട്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...